Categories: SPORTSTOP NEWS

ഏകദിന ക്രിക്കറ്റ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതാ ടീം

ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്‌ത്തി ഇന്ത്യൻ വനിതകളുടെ തിരിച്ചുവരവ്. സ്കോർ ഇന്ത്യ -325/3, ദക്ഷിണാഫ്രിക്ക -321/6. പൂജ വസ്ത്രാക്കറാണ് അവസാന ഓവറിൽ ഇന്ത്യക്ക് ആവേശം ജയം സമ്മാനിച്ചത്. 11 റൺസ് പ്രതിരോധിക്കാൻ പന്തുമായെത്തിയ പൂജ രണ്ടു വിക്കറ്റുകളടക്കം പിഴുത് അവസാന ഓവറിൽ വിട്ടുനൽകിയത് ആറു റൺസ് മാത്രം.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലെത്താനും ഇന്ത്യക്കായി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിം​ഗിന് വിടുകയായിരുന്നു. സ്മൃതി മന്ദാനയുടെയും ഹർമൻ പ്രീതിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. സ്മൃതി 120 പന്തിൽ 136 റൺസെടുത്തപ്പോൾ ഹർമൻ 88 പന്തിൽ 103 റൺസുമായി പുറകത്താകാതെ നിന്നു.

മറുപടി ബാറ്റിം​ഗിൽ ​ദക്ഷിണാഫ്രിക്ക ശക്തമായ പോരാട്ടമാണ് നടത്തിയത്. ആദ്യ വിക്കറ്റിൽ ഷഫാലി വർമ്മയ്‌ക്കൊപ്പം (20) 38 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കിയ മന്ദാന രണ്ടാം വിക്കറ്റിൽ ഹേമലതയ്‌ക്കാപ്പം 62 റൺസ് കൂട്ടുക്കെട്ടുണ്ടാക്കാനും സാധിച്ചു. ക്യപ്റ്റൻ ഹർമനൊപ്പം 171 റൺസ് ചേർക്കാനും മന്ദാനയ്‌ക്ക് സാധിച്ചു.

മറുപടി ബാറ്റിം​ഗിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർഡ് പുറത്താകാതെ 135 റൺസ് നേടി ഇന്ത്യക്ക് ഭീഷണി ഉയർത്തി. മാരിസാന്നെ കാപ്പും (114) സെഞ്ച്വറിയടിച്ചതോടെ ഇന്ത്യ വിയർത്തു. 180 റൺസിന്റെ ഈ കൂട്ടുക്കെട്ട് പാെളിച്ച് ദീപ്തി ശർമ്മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവന്നത്. പൂജ വസ്ത്രാക്കറും ദീപ്തി ശർമ്മയും രണ്ടുവീതം വിക്കറ്റ് നേടി. അരുന്ധതി റെഡ്ഡി, സ്മൃതി മന്ദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

TAGS: SPORTS| CRICKET
SUMMARY: Indian women team beats south africa odi

Savre Digital

Recent Posts

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

24 minutes ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

1 hour ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

2 hours ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

3 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

4 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

5 hours ago