ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ സമഗ്രത നഷ്ടപ്പെട്ടതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ ടി എ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിനായി വിഷയം സി ബി ഐക്ക് കൈമാറും. നീറ്റ് 2024 പരീക്ഷയില്‍ ക്രമക്കേടുകള്‍ പുറത്തു വരുന്നതിനു പിന്നാലെ നെറ്റ് പരീക്ഷയിലും സമാനമായ സംഭവം ഉണ്ടായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിലാണ് യു ജി സി-നെറ്റ് പരീക്ഷ നടത്തിയത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. 11 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററില്‍ നിന്നുള്ള ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. പരീക്ഷാ പ്രക്രിയയില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സുതാര്യതയും പവിത്രതയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ പരീക്ഷ പിന്നീട് നടത്തും. ഇതിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എന്‍ ടി എ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ കൂടാതെ, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ ആര്‍ എഫ്) തസ്തികയിലേക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് യു ജി സി-നെറ്റ് പരീക്ഷ നടത്തുന്നത്.
<br>
TAGS : UGC NET
SUMMARY : UGC NET exam canceled; Recommending CBI inquiry into irregularities
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…