Categories: SPORTSTOP NEWS

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിത ടീം. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 ഓവറിൽ മറികടക്കുകയായിരുന്നു. 90 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 215/8, ഇന്ത്യ 220/4.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും തകർത്തടിച്ചതോടെ മികച്ച സ്‌കോർ നേടുകയായിരുന്നു. 83 പന്തിൽ 11 ഫോറുമടക്കം 90 റൺസെടുത്താണ് സ്മൃതി പുറത്തായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സ്മൃതി സെഞ്ച്വറി നേടിയിരുന്നു. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു താരം. 42 റൺസെടുത്ത ഹർമൻപ്രീതിനെ ബ്രിറ്റ്‌സ് റണൗട്ടാക്കുകയായിരുന്നു.

ഇരുവർക്കും പുറമെ, ഷഫാലി വർമ (25), പ്രിയ പൂനിയ (28) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 19 റൺസുമായി ജെമീമ റോഡ്രീഗസും 6 റൺസുമായി റിച്ച ഘോഷും പുറത്താകാതെ നിന്നു. അയബോങ്ക ഖക, തുമി സെഖുഖുനെ, നോങ്കുലുലേകോ മ്ലാബ എന്നിവർ സൗത്ത് ആഫ്രിക്കക്കായി ഒരോ വിക്കറ്റുകൾ സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ക്യാപ്റ്റൻ ലോറ വോൾവാർഡും (61) തസ്മിൻ ബ്രിറ്റ്‌സും(38) നടത്തിയ ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

TAGS: SPORTS| ODI
SUMMARY: Indian women team beats south africa in odi

Savre Digital

Recent Posts

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന്…

2 minutes ago

നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; അഭിഭാഷകന്‍ അറസ്റ്റില്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അഡ്വക്കേറ്റ് സംഗീത് ലൂയിസാണ്…

48 minutes ago

കശ്മീരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീർ: സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. മൂന്ന് സൈനികർക്ക് വീരമൃത്യു. 15 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

1 hour ago

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്; മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…

3 hours ago

തനിക്കെതിരായ കേസ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ച്‌ ശ്വേത മേനോൻ

കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…

3 hours ago

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…

4 hours ago