ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിന്റെ പേരിലായിരുന്നു ഇതുവരെ ഈ നേട്ടം. ഇതിനോട് ഒപ്പമെത്തിയിരിക്കുകയാണ് സ്‌മൃതി മന്ധാനയും.
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 120 പന്തുകൾ നേരിട്ട സ്‌മൃതി 136 റൺസെടുത്താണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറിയാണിത്. 84 ഇന്നിങ്‌സുകളിൽ നിന്നാണ് മിതാലി രാജിന്റെ റെക്കോർഡിനൊപ്പം സ്‌മൃതി മന്ധാനയുമെത്തിയത്. തുടർച്ചയായി രണ്ട് ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്‌മൃതി മന്ധാന.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മൽസരത്തിൽ സ്മൃതി 127 പന്തുകളിൽ നിന്ന് 117 റൺസെടുത്തിരുന്നു. ഇതേ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സെഞ്ചുറി തികച്ചിരുന്നു. 88 പന്തിൽ 103 റൺസെടുത്ത ഹർമൻ പുറത്താകാതെ നിന്നു. ഹർമൻ പ്രീത് കൗറിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചുറിയാണിത്. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 325 റൺസ് നേടി.
TAGS: BENGALURU UPDATES| SPORTS
SUMMARY: Smruti mandana creates record in second odi match
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…