ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്. ആറ് ഗോളുകളും രണ്ട് ചുവപ്പുകാർഡും കണ്ട മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടത്.
23ആം മിനിട്ടിൽ ഫെഡോർ സെർണിച്ചിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിന് 45ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ജീക്സൺ സിംഗ് പുറത്തായത് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ കരൺജിത് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച് സൗൾ ക്രെസ്പോ ഈസ്റ്റ് ബംഗാളിനെ ഒപ്പം എത്തിച്ചു. ആദ്യ പകുതി 1-1ന് അവസാനിച്ചു.
46ആം മിനിട്ടിൽ ദിമിത്രിയോസിനെയും 56ആം മിനിട്ടിൽ സെർണിച്ചിനെയും പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണം അവസാനിച്ചു. 71–ാം മിനിട്ടിൽ ക്രെസ്പോ രണ്ടാം ഗോൾ നേടി. ഇതോടെ മത്സരത്തിൽ ആദ്യമായി ഈസ്റ്റ് ബെംഗാളിന് ലീഡ് ലഭിച്ചു. 74–ാം മിനിട്ടിൽ നവോച്ച സിംഗും ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. തുടർന്ന് ബ്ലാസ്റ്റേഴ്സിൻ്റെ പരാജയം പൂർണമായി. 84–ാം മിനിട്ടിലെ ഒരു സെൽഫ് ഗോൾ ആണ് പരാജയഭാരം കുറച്ചത്.
The post ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…