മഡ്ഗാവ്: ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനൽ ടിക്കറ്റെടുത്തത്. 2-1 നാണ് രണ്ടാം പാദത്തിൽ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനൽ ബെർത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെംഗളൂരു ജയിച്ചത്.
സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതി ഗോൾ രഹിതമായെങ്കിലും രണ്ടാം പകുതിയിൽ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റിൽ ബോർജ ഹെറേരയും 88-ാം മിനിറ്റിൽ അർനാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്കോറും തുല്യമായി. എന്നാൽ ഇഞ്ചുറി ടൈമിൽ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു.
18 ഷോട്ടുകളാണ് ഗോവയിൽ നിന്ന് വന്നത്. ഓൺ ടാർഗറ്റിലേക്ക് എത്തിയത് 10 ഷോട്ടുകളും. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും ഗോവയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഐഎസ്എൽ ഫൈനൽ എന്നത് ഗോവയുടെ കൈവെള്ളയിൽ നിന്ന് വഴുതിപ്പോയി. കലാശപ്പോരിൽ മോഹൻ ബഗാൻ – ജംഷഡ്പുർ എഫ്‍സി രണ്ടാം സെമിഫൈനൽ വിജയികളാകും ബെംഗളൂരുവിന്റെ എതിരാളികൾ.
TAGS: ISL | SPORTS
SUMMARY: Bengaluru fc makes into final for isl
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…