ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് താരത്തിന് ഇവ നേട്ടം ലഭിച്ചത്.
ഇത് 17ാം തവണയാണ് മാക്സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്താകുന്നത്. രോഹിത് ശർമ്മ, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ് ഓസീസ് താരം. ഈ സീസണിൽ മോശം പ്രകടനമാണ് ഓസീസ് വെടിക്കെട്ട് താരം നടത്തുന്നത്. ആകെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 32 റൺസാണ് മാക്സ്‌വെൽ നേടിയത്. ഇതിൽ മൂന്ന് ഗോൾഡൻ ഡക്കുകളും ഉൾപ്പെടും.
ഒരു മത്സരത്തിൽ മാത്രമാണ് 28 റൺസ് നേടിയത്. 2024 ഐപിഎൽ സീസണിൽ ഇതുവരെ മൂന്ന് ക്യാച്ചുകളും താരം വിട്ടു കളഞ്ഞിരുന്നു. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും മാക്സ്‌വെല്ലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തിനായി ആത്മാർത്ഥതയോടെ പുലിയെ പോലെ കളിക്കുന്ന മാക്സ്‌വെൽ ഐപിഎൽ ഫ്രാഞ്ചൈസി ടീമുകൾക്കൊപ്പം എലിയായി മാറുകയാണെന്ന് ആർസിബി ആരാധകർ വിമർശിച്ചു.
The post ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…