ഐപിഎല്‍; ഓള്‍റൗണ്ടര്‍ മികവില്‍ തിളങ്ങി ജഡേജ, പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം

ധരംശാല:  ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 28 റണ്‍സിന്റെ ജയം.  168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന്റെ ഇനിങസ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 26 പന്തില്‍ 43 റണ്‍സും 3 വിക്കറ്റും വീഴ്ത്തിയാണ് ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്.

സിമര്‍ജീതും തുശാര്‍ പാണ്ടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സിന് പതിനൊന്ന് മത്സരങ്ങളില്‍ ആകെ 12 പോയിന്റ് ആയി.

ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ജോണി ബെയര്‍ സ്റ്റോ(6 പന്തില്‍ 7), റിലി റോസൗ(0) എന്നിവരെ പഞ്ചാബിന് നഷ്ടമായി. രണ്ട് വിക്കറ്റുകള്‍ എടുത്ത് തുഷാര്‍ പാണ്ഡെയാണ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പ്രഭ്‌സിമ്രാന്‍ സിങ്ങും(23 പന്തില്‍ 30), ശശാങ്ക് സിങ്ങും(20 പന്തില്‍ 27) ഭേദപ്പെട്ട ഇന്നിങ് പുറത്തെടുത്തെങ്കിലും 68 റണ്‍സെടുക്കുന്നതിനിടെ ഇരുവരും പുറത്തായതോടെ 68 ന് നാല് എന്ന നിലയിലായി പഞ്ചാബ്.

Savre Digital

Recent Posts

എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…

11 minutes ago

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

2 hours ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

2 hours ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

2 hours ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

4 hours ago