ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 100-ാം മത്സരമാണ് ഗിൽ കളിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം സുപ്രധാന നാഴികകല്ല് പിന്നിട്ടത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഡല്‍ഹി ആദ്യം ബാറ്റുചെയ്യുകയാണ്.
2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ കാലഘട്ടത്തിനുള്ളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന്‍ ഗില്ലിന് സാധിച്ചു. ഐപിഎല്ലിലെ 99 മത്സരങ്ങളില്‍ നിന്ന് 38.12 ശരാശരിയില്‍ 3,088 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 38.12 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ താരം മൂന്ന് സെഞ്ച്വറികളും 20 അര്‍ദ്ധ സെഞ്ച്വറികളും അടിച്ചുകൂട്ടി.
2022 സീസണിലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ തട്ടകത്തിലെത്തിയത്. സീസണില്‍ ടൈറ്റന്‍സിനൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്താനും ഗില്ലിന് സാധിച്ചു. സീസണില്‍ 483 റണ്‍സ് അടിച്ചുകൂട്ടിയ ഗില്‍ ടീമിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്.
തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…
ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…
റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ…
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…