Categories: SPORTSTOP NEWS

ഐപിഎല്‍ മത്സരങ്ങളിൽ സെഞ്ച്വറി; ചരിത്രനേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 100-ാം മത്സരമാണ് ഗിൽ കളിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം സുപ്രധാന നാഴികകല്ല് പിന്നിട്ടത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഡല്‍ഹി ആദ്യം ബാറ്റുചെയ്യുകയാണ്.

2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ കാലഘട്ടത്തിനുള്ളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന്‍ ഗില്ലിന് സാധിച്ചു. ഐപിഎല്ലിലെ 99 മത്സരങ്ങളില്‍ നിന്ന് 38.12 ശരാശരിയില്‍ 3,088 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 38.12 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ താരം മൂന്ന് സെഞ്ച്വറികളും 20 അര്‍ദ്ധ സെഞ്ച്വറികളും അടിച്ചുകൂട്ടി.

2022 സീസണിലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ തട്ടകത്തിലെത്തിയത്. സീസണില്‍ ടൈറ്റന്‍സിനൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്താനും ഗില്ലിന് സാധിച്ചു. സീസണില്‍ 483 റണ്‍സ് അടിച്ചുകൂട്ടിയ ഗില്‍ ടീമിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്.

Savre Digital

Recent Posts

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…

16 minutes ago

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

2 hours ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

2 hours ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

3 hours ago

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

4 hours ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

4 hours ago