ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലാം ജയം. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ചു. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 190 റൺസിൽ ഒതുങ്ങി.
മൂന്നു വിക്കറ്റ് എടുത്ത സുനിൽ നരെയ്ന്റെ പ്രകടനമാണ് കൊൽക്കത്തക്ക് ജയം ഒരുക്കിയത്. 32 പന്തിൽ 44 റൺസെടുത്ത അംഗ്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.രണ്ടു വിക്കറ്റുമായി വരുൺ ചക്രവർത്തിയും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 9 വിക്കറ്റ് നഷ്ടത്തിലാണ് 204 റൺസ് എടുത്തത് . ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.
അംഗ്ക്രിഷിനൊപ്പം റിങ്കു സിങ് (36 റൺസ്), റഹ്മാനുല്ല ഗുർബാസ് (26), സുനിൽ നരെയ്ൻ (27), അജിൻക്യ രഹാനെ (26), ആന്ദ്രെ റസ്സൽ (17) എന്നിവരുടെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെങ്കടേഷ് അയ്യർ (7), റൂവ്മൻ പവൽ (5), അനുകുൽ റോയ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റൺസോടെ വരുൺ ചക്രവർത്തിയും റണ്ണൊന്നുമെടുക്കാതെ ഹർഷിത് റാണയും പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 62 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ 43 റൺസും നേടി.
TAGS: SPORTS | IPL
SUMMARY: IPL, Kolkata Knight Riders beat Delhi Capitals
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…