ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് ആറിന് 160 ൽ അവസാനിച്ചു. സീസണിലെ ഗുജറാത്തിന്റെ ആദ്യ ജയമാണ്. 36 പന്തിൽ നിന്ന് 39 റൺസെടുത്ത തിലക് വർമയും 28 പന്തിൽ നിന്ന് 48 റൺസെടുത്ത സൂര്യകുമാർ യാദവും മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.
ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രിസിദ്ധ് കൃഷ്ണയും രണ്ടുവീതം വിക്കറ്റുകളെടുത്തു. മുംബൈക്കായി ക്യാപ്റ്റൻ ഹാർദിക് രണ്ട് വിക്കറ്റുകൾ നേടി. സായ് സുദർശന്റെ അർധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. സുദർശൻ 41 പന്തിൽ രണ്ട് സിക്സും നാല് ഫോറും ചേർത്ത് 63 റൺസ് നേടി പുറത്തായി. കഴിഞ്ഞ മാച്ചില്‍ എംഐക്ക് വേണ്ടി ഇംപാക്റ്റ് സബ് ആയി ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ഇത്തവണ അവസരം നല്‍കിയില്ല.
120 പന്തില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച എംഐക്ക് രോഹിത് ശര്‍മ, റയാന്‍ റിക്കില്‍റ്റണ്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരുവരേയും മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39), നമന്‍ ധിര്‍ (11 പന്തില്‍ 18), മിച്ചല്‍ സാന്റ്‌നര്‍ (9 പന്തില്‍ 18) എന്നിവര്‍ പൊരുതിയെങ്കിലും മത്സരം കൈവിട്ടുപോയി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ചഹര്‍, മുജീബ്, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
TAGS: IPL | SPORTS
SUMMARY: Gujarat Titans beats Mumbai Indians in IPL
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…