ബെംഗളൂരു : ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിറ്റി ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ പോലീസ് കോൺസ്റ്റബിൾ വെങ്കിട്ടഗിരിഗൗഡ, ഹലസൂരു ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവിചന്ദ്ര എന്നിവരെയാണ് ട്രാഫിക് ജോയിന്‍റ് കമ്മീഷണര്‍ എം.എന്‍. അനുചേത് സസ്പെന്‍ഡ് ചെയ്തത്.
17- നടന്ന ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചയിൽ വിറ്റതിന് ശങ്കർ, സുരേഷ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരും പിടിയിലായത്. 1200 രൂപയുടെ ടിക്കറ്റുകൾ 5000 രൂപയ്ക്കും 4290 രൂപയുടെ ടിക്കറ്റുകൾ 6500 രൂപയ്ക്കുമാണ് സുരേഷും ശങ്കറും വിറ്റിരുന്നത്. ഇവരിൽനിന്ന് 52 ടിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. വെങ്കിട്ടഗിരിഗൗഡയും രവിചന്ദ്രയുമാണ് വിൽക്കാനുള്ള ടിക്കറ്റുകൾ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.
<BR>
TAGS : IPL TICKETS, SUSPENDED
SUMMARY : IPL tickets on black market; Two policemen suspended
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…