ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താനുള്ള താരലേലത്തിൽ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി മലയാളി താരം ദേവദത്ത് പടിക്കല്‍. രണ്ട് കോടി അടിസ്ഥാന വിലയിട്ട പടിക്കലിനെ ഏറ്റെടുക്കാന്‍ ടീമുകളിലാരും തയ്യാറായില്ല. നിലവില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് ദേവ്ദത്ത്.
ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി. ഇതോടെ ലോങസ്റ്റ് ഡക്കുകളുടെ പട്ടികയില്‍ നാലാമനായി മാറുകയും ചെയ്തു. രണ്ടാം ഇന്നിങ്സിലാകട്ടെ 71 പന്തുകള്‍ നേരിട്ടിട്ടും 25 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തം പേരിലാക്കാനായത്. 2020-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഇടം കണ്ടെത്തിയാണ് ദേവദത്ത് തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്.
ആദ്യ സീസണില്‍ 15 മാച്ചുകളില്‍ നിന്ന് 473 റണ്‍സ് നേടിയ താരം സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2021-ലെ സീസണില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ആദ്യ സെഞ്ചുറി സ്വന്തമാക്കി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ മാറ്റം അടുത്ത സീസണിലെ താരലേലത്തില്‍ പ്രകടമായിരുന്നു. 2022-ലേക്കുള്ള ലേലത്തില്‍ രാജസ്ഥാന് റോയല്‍സാണ് ദേവദത്ത് പടിക്കലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ ആയിരം റണ്‍സ് തികച്ച ബാറ്റര്‍ 2024-ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തി. എന്നാല്‍ ലഖ്നൗ ടീമില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിനായില്ല. 2024 സീസണില്‍ 38 റണ്‍സ് മാത്രമായിരുന്നു താരം സ്വന്തമാക്കിയത്.
TAGS: SPORTS | IPL
SUMMARY: Devdutt padikal becomes first unsold player in Ipl auction
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…