കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് താന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതാണെന്നും ഇനി തിരിച്ചില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളീധരന്‍.
തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി. മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതുപോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയില്‍ ധാര്‍മ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാളാണ് താനെന്നും അതില്‍ ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടീമിനെ നയിക്കുമ്പോള്‍ വിജയങ്ങള്‍ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകള്‍ സ്തുതിക്കുമ്പോള്‍ പൊങ്ങാനും നിന്ദിക്കുമ്പോള്‍ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
<BR>
TAGS : V MURALEEDHARAN
SUMMARY : V Muraleedharan has clarified his position that BJP cannot become the state president
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…