ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എല്ലാ മത്സര ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ക്വീൻസ് റോഡ്, എംജി റോഡ്, എംജി റോഡ് മുതൽ കബ്ബൺ റോഡ് വരെ, രാജ് ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജംഗ്ഷൻ, ലാവെല്ലെ റോഡ്, വിറ്റൽ മല്യ റോഡ്, കിംഗ് സ്ട്രീറ്റ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

സെന്റ് ജോസഫ്സ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട്, യുബി സിറ്റി പാർക്കിംഗ് സ്ഥലം, ബിഎംടിസി – ടിടിഎംസി ഗ്രൗണ്ട്, ശിവാജിനഗർ, ഓൾഡ് കെജിഐഡി കെട്ടിടം, കിംഗ്സ് വേ (കബ്ബൺ പാർക്കിനുള്ളിൽ), സെന്റ് ജോസഫ്സ് ബോയ്‌സ് ഹൈസ്‌കൂൾ ബേസ്‌മെന്റ് എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted in city amid ipl match

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

6 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

6 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

7 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

9 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

9 hours ago