Categories: SPORTSTOP NEWS

ഐപിഎൽ മാമങ്കത്തിന് മാർച്ചിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത ബെംഗളൂരുവിനെ നേരിടും

ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് തുടക്കം. 13 വേദികളിലായി ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും. ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടും. മാർച്ച് 23ന് ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടം ചെന്നൈയിൽ നടക്കും.

മലയാളി താരം സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച 26ന് ​ഗുവാഹത്തിയിൽ വെച്ച് നടക്കും. കൊൽക്കത്ത തന്നെയാണ് എതിരാളികൾ. മെയ് 20നാണ് ആദ്യ ക്വാളിഫയര്‍ നടക്കുന്നത്. മെയ് 21ന് എലിമിനേറ്ററും മെയ് 23ന് രണ്ടാം ക്വാളിഫയറും നടക്കും. മെയ് 25നാണ് കലാശ പോരാട്ടം. ക്വാളിഫയര്‍ ഒന്നും എലിമിനേറ്ററും ഹൈദരാബാദിലാണ്. രണ്ടാമത്തെ ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ്.

ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രജത് പാട്ടീധാര്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കന്നി കിരീടത്തിലേക്ക് എത്താമെന്ന സജീവ പ്രതീക്ഷയിലാണ് ആര്‍സിബി. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ആര്‍ക്കും ഇത്തവണ മുന്‍തൂക്കം നല്‍കാന്‍ സാധിക്കില്ല. ധോണിക്കും രോഹിത് ശര്‍മക്കും സീസണ്‍ വളരെ പ്രധാനപ്പെട്ടതാണെന്ന സവിശേഷതയും ഇത്തവണത്തെ ഐപിഎല്ലിനുണ്ട്.

TAGS: SPORTS
SUMMARY: IPL 2025 season matches announced

Savre Digital

Recent Posts

പൊതുഇടങ്ങളില്‍ നിന്ന് നായ്ക്കളെ നീക്കണം; തെരുവുനായ നിയന്ത്രണത്തില്‍ ഉത്തരവുമായി സുപ്രീം കോടതി

ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…

8 minutes ago

നൂറു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് കണ്ടെത്തൽ; നേമം സഹ. ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…

1 hour ago

റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…

2 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…

3 hours ago

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

4 hours ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

4 hours ago