രാജസ്ഥാൻ റോയൽസ് ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഇനി ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ചഹൽ നേടിയത്. മുംബൈക്കെതിരായ മത്സരത്തിൽ മുഹമ്മദ് നബിയെ വീഴ്‌ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്.
സിമ്പിൾ റിട്ടേൺ ക്യാച്ചിലൂടെയാണ് അഫ്ഗാൻ താരത്തെ പുറത്താക്കിയത്. 153 മത്സരത്തിൽ നിന്നാണ് ചഹൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മറികടന്നത് ഡ്വയ്ൻ ബ്രാവോ(183), പീയുഷ് ചൗള(181) എന്നിവരെയാണ്. എട്ടുവർഷത്തോളം ബെംഗളൂരുവിനായി കളിച്ച ചഹൽ ആർസിബിക്ക് വേണ്ടി 100 വിക്കറ്റ് തികച്ച ഏക ബൗളറാണ്. 2014-2021 വരെയാണ് ചഹൽ ആർസിബിക്ക് വേണ്ടി കളിച്ചത്. എന്നാൽ 2022ലെ മെഗാ ലേലത്തിൽ ടീം താരത്തെ നിലനിർത്തിയില്ല.
പിന്നീട് ആർസിബിയുടെ നഷ്ടം രാജസ്ഥാന്റെ നേട്ടമാവുകയായിരുന്നു. 2022 സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളറായിരുന്നു ചാഹൽ. 17 മത്സരത്തിൽ നിന്ന് 27 വിക്കറ്റാണ് രാജസ്ഥാന് വേണ്ടി ചാഹൽ പിഴുതത്. സീസണിൽ രാജസ്ഥാൻ ഫൈനലിലും കടന്നിരുന്നു.
The post ഐപിഎൽ മാമാങ്കത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹൽ appeared first on News Bengaluru.
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…