ഐപിഎൽ മാമാങ്കത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹൽ

രാജസ്ഥാൻ റോയൽസ് ലെ​ഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഇനി ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ചഹൽ നേടിയത്. മുംബൈക്കെതിരായ മത്സരത്തിൽ മുഹമ്മദ് നബിയെ വീഴ്‌ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്.

സിമ്പിൾ റിട്ടേൺ ക്യാച്ചിലൂടെയാണ് അഫ്ഗാൻ താരത്തെ പുറത്താക്കിയത്. 153 മത്സരത്തിൽ നിന്നാണ് ചഹൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മറികടന്നത് ഡ്വയ്ൻ ബ്രാവോ(183), പീയുഷ് ചൗള(181) എന്നിവരെയാണ്. എട്ടുവർഷത്തോളം ബെം​ഗളൂരുവിനായി കളിച്ച ചഹൽ ആർസിബിക്ക് വേണ്ടി 100 വിക്കറ്റ് തികച്ച ഏക ബൗളറാണ്. 2014-2021 വരെയാണ് ചഹൽ ആർസിബിക്ക് വേണ്ടി കളിച്ചത്. എന്നാൽ 2022ലെ മെ​ഗാ ലേലത്തിൽ ടീം താരത്തെ നിലനിർത്തിയില്ല.

പിന്നീട് ആർസിബിയുടെ നഷ്ടം രാജസ്ഥാന്റെ നേട്ടമാവുകയായിരുന്നു. 2022 സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളറായിരുന്നു ചാഹൽ. 17 മത്സരത്തിൽ നിന്ന് 27 വിക്കറ്റാണ് രാജസ്ഥാന് വേണ്ടി ചാഹൽ പിഴുതത്. സീസണിൽ രാജസ്ഥാൻ ഫൈനലിലും കടന്നിരുന്നു.

 

The post ഐപിഎൽ മാമാങ്കത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹൽ appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here