വാങ്കഡെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ ബൗളിങില്‍ പിടിച്ച് നിർത്തി മുംബൈ ഇന്ത്യന്‍സ് ടീം. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്വന്തമാക്കി. മുംബൈക്ക് ജയിക്കാൻ 163 റൺസ് വേണം. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെയ്ന്റിച് ക്ലാസന്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് എസ്ആര്‍എചിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.
അഭിഷേക് 28 പന്തില്‍ 7 ഫോറുകള്‍ സഹിതം 40 റണ്‍സെടുത്തു. ഹെഡ് 28 റണ്‍സെടുത്തു മടങ്ങി. 29 പന്തുകള്‍ നേരിട്ടാണ് ഹെഡ് 28 എടുത്തത്. ക്ലാസനാണ് അതിവേഗം റണ്‍സടിച്ച് സ്‌കോര്‍ കയറ്റിയത്. താരം 28 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 37 റണ്‍സ് കണ്ടെത്തി. 8 പന്തില്‍ 2 സിക്‌സുകളടക്കം 18 റണ്‍സെടുത്താണ് അനികേത് നിര്‍ണായക ബാറ്റിങ് പുറത്തെടുത്തത്. മുംബൈക്ക് വേണ്ടി വില്‍ ജാക്‌സ് 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
TAGS: SPORTS | IPL
SUMMARY: Mumbai Indians need 163 for win against SRH
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…