Categories: SPORTSTOP NEWS

ഐപിഎൽ 2024; കൊൽക്കത്തയ്ക്ക് തുടർച്ചയായ മൂന്നാം വിജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ മൂന്നാം ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 273 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിയുടെ പോരാട്ടം 166 റണ്‍സില്‍ അവസാനിച്ചു. അർധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത് (55), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (54) എന്നിവർ മാത്രമാണ് ഡല്‍ഹിക്കായി അല്‍പ്പമെങ്കിലും പോരാടിയത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവർത്തി, വൈഭവ് അറോറ എന്നിവർ മൂന്നും മിച്ചല്‍ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.

273 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് പവർപ്ലേയ്ക്കുള്ളില്‍ തന്നെ നാല് മുന്‍നിര ബാറ്റർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (19), പൃഥ്വി ഷാ (10), മിച്ചല്‍ മാർഷ് (0), അഭിഷേക് പോറല്‍ (0) എന്നിവരാണ് അതിവേഗം മടങ്ങിയത്. വാർണറിനേയും മാർഷിനേയും സ്റ്റാർക്കും ഷായേയും പോറലിനേയും വൈഭവ് അറോറയുമാണ് പുറത്താക്കിയത്. എന്നാല്‍ നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേർന്ന് വന്‍ തകർച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റി.

വെങ്കിടേഷ് അയ്യർ എറിഞ്ഞ 12-ാംഓവറില്‍ നാല് ഫോറും രണ്ട് സിക്സും പറത്തി പന്ത് ട്രാക്കിലേക്ക് എത്തി. 23 പന്തില്‍ അർധ സെഞ്ചുറി തികയ്ക്കാനും പന്തിനായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. എന്നാല്‍ അധികം വൈകാതെ പന്തിനെ വരുണ്‍ ചക്രവർത്തി പുറത്താക്കി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 55 റണ്‍സായിരുന്നു ഡല്‍ഹി ക്യാപ്റ്റന്റെ സാമ്പാദ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും ബാറ്റിങ് വെടിക്കെട്ടിന്റെ തുടർച്ച വിശാഖപട്ടണത്ത് കാഴ്ചവെക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്‍. സുനില്‍ നരെയ്‌ന്‍ (39 പന്തില്‍ 85), അംഗൃഷ് രഘുവംശി (27 പന്തില്‍ 54), ആന്ദ്രെ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (എട്ട് പന്തില്‍ 26) എന്നിവരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത് 272 റണ്‍ആയിരുന്നു . ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കൊല്‍ക്കത്തയ്ക്കായി.

നരെയ്‌നായിരുന്നു കൊല്‍ക്കത്തയുടെ വെടിക്കെട്ടിന് തിരികൊളുത്തിയത്. ബാറ്റിങ്ങില്‍ പവർപ്ലെ ആനുകൂല്യം മാത്രം മുതലെടുക്കാന്‍ കഴിയുന്ന താരമെന്ന വിമർശനം നരെയ്‌ന്‍ തിരുത്തി. ഡല്‍ഹിക്കായി ആന്‍റിച്ച് നോർക്കെ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദിനും മിച്ചല്‍ മാർഷിനും ഓരോ വിക്കറ്റും ലഭിച്ചു.

The post ഐപിഎൽ 2024; കൊൽക്കത്തയ്ക്ക് തുടർച്ചയായ മൂന്നാം വിജയം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

എംഎല്‍എ സ്ഥാനത്ത് തുടരും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…

9 minutes ago

‘മലയാള സാഹിത്യം പുരോഗമന സാനുകളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

9 minutes ago

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാര്‍

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…

50 minutes ago

വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളും നൽകി

ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…

1 hour ago

‘രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ’; കേള്‍ക്കാന്‍ നേതാക്കള്‍

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…

1 hour ago

ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു

കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…

2 hours ago