Categories: SPORTSTOP NEWS

ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പർ ജയന്റ്സിന് മൂന്നാം ജയം. ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനായിരുന്നു ലഖ്നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി യാഷ് താക്കൂർ അഞ്ചും ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റും വീതം നേടി മത്സരത്തിന്റെ ഗതി മാറ്റിവിട്ടു.

164 എന്ന ഭേദപ്പെട്ട സ്കോർ മറികടക്കുക എന്നത് ലഖ്നൗവിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് ഓപ്പണർമാരായ ശുഭ്മാന്‍ ഗില്ലും സായ് സുദർശനും പവർപ്ലെ വിനിയോഗിച്ചു. പവർപ്ലെയുടെ അവസാന പന്തില്‍ ഗില്‍ (19) യാഷ് താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന്റെ സ്കോർ 54 ആയിരുന്നു. പിന്നീട് സ്പിന്നർമാരെ രാഹുല്‍ ഉപയോഗിച്ചതോടെ ഗുജറാത്ത് ബാറ്റിങ് നിര തകരുകയായിരുന്നു.

സായ് സുദർശന്‍ (31), കെയിന്‍ വില്യംസണ്‍ (1), ശരത് ബി. ആർ.(2), ദർശന്‍ നല്‍കണ്ടെ (12) എന്നിവരാണ് സ്പിന്‍ വലയിൽ വീണത്. വില്യംസണിന്റെ വിക്കറ്റ് രവി ബിഷ്ണോയിക്കായിരുന്നു. മറ്റ് മൂവരേയും ക്രുണാലും പുറത്താക്കി. വിജയ് ശങ്കറിന്റെയും (17) റാഷിദ് ഖാന്റെയും (0) വിക്കറ്റുകളും യാഷ് താക്കൂർ നേടിയതോടെ 93-7 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. പിന്നീട് 25 പന്തില്‍ 30 റണ്‍സുമായി രാഹുല്‍ തേവാത്തിയ പൊരുതിയെങ്കിലും ജയിക്കാനായില്ല.

 

The post ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

8 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

8 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

9 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

9 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

11 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

11 hours ago