അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്കോർ – രാജസ്ഥാൻ 20 ഓവറിൽ മൂന്നിന് 196, ഗുജറാത്ത് 20 ഓവറിൽ ഏഴിന് 199.
12 പന്തിൽ ജയിക്കാൻ 35 റൺസ് വേണമെന്നിരിക്കേ കുൽദീപ് സെൻ എറിഞ്ഞ 19-ാം ഓവറിൽ 20 റൺസും ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 17 റൺസും അടിച്ചെടുത്ത രാഹുൽ തെവാട്ടിയ – റാഷിദ് ഖാൻ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തിൽ നിന്ന് 22 റൺസെടുത്ത തെവാട്ടിയ അവസാന ഓവറിൽ റണ്ണൗട്ടായെങ്കിലും 11 പന്തിൽ നിന്ന് 24 റൺസെടുത്ത റാഷിദ് അവസാന പന്തിൽ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
44 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 72 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന്റേത്. ഗില്ലും സായ് സുദർശനും നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ഓപ്പണിങ് വിക്കറ്റിൽ 64 റൺസ് ഗുജറാത്ത് സ്കോറിലെത്തി. അഞ്ചു ബൗളർമാരെ പരീക്ഷിച്ച ശേഷം ഒമ്പതാം ഓവറിൽ കുൽദീപ് സെന്നിനെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ഫലം കണ്ടു. 29 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത സായ് സുദർശൻ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്.
48 പന്തിൽ നിന്ന് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 76 റൺസെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 38 പന്തുകൾ നേരിട്ട സഞ്ജു രണ്ട് സിക്സും ഏഴ് ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. സീസണിൽ ഇരുവരുടെയും മൂന്നാം അർധ സെഞ്ചുറിയാണിത്. പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്മയെർ 13 റൺസെടുത്തു.
The post ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്, സഞ്ചുവിനും ടീമിനും ആദ്യ തോൽവി appeared first on News Bengaluru.
Powered by WPeMatico
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…