Categories: SPORTSTOP NEWS

ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്കോർ – രാജസ്ഥാൻ 20 ഓവറിൽ മൂന്നിന് 196, ഗുജറാത്ത് 20 ഓവറിൽ ഏഴിന് 199.

12 പന്തിൽ ജയിക്കാൻ 35 റൺസ് വേണമെന്നിരിക്കേ കുൽദീപ് സെൻ എറിഞ്ഞ 19-ാം ഓവറിൽ 20 റൺസും ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 17 റൺസും അടിച്ചെടുത്ത രാഹുൽ തെവാട്ടിയ – റാഷിദ് ഖാൻ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തിൽ നിന്ന് 22 റൺസെടുത്ത തെവാട്ടിയ അവസാന ഓവറിൽ റണ്ണൗട്ടായെങ്കിലും 11 പന്തിൽ നിന്ന് 24 റൺസെടുത്ത റാഷിദ് അവസാന പന്തിൽ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

44 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 72 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. 197 റൺസ് വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന്റേത്. ഗില്ലും സായ് സുദർശനും നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ഓപ്പണിങ് വിക്കറ്റിൽ 64 റൺസ് ഗുജറാത്ത് സ്കോറിലെത്തി. അഞ്ചു ബൗളർമാരെ പരീക്ഷിച്ച ശേഷം ഒമ്പതാം ഓവറിൽ കുൽദീപ് സെന്നിനെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ഫലം കണ്ടു. 29 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത സായ് സുദർശൻ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്ത്.

48 പന്തിൽ നിന്ന് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 76 റൺസെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 38 പന്തുകൾ നേരിട്ട സഞ്ജു രണ്ട് സിക്സും ഏഴ് ഫോറുമടക്കം 68 റൺസോടെ പുറത്താകാതെ നിന്നു. സീസണിൽ ഇരുവരുടെയും മൂന്നാം അർധ സെഞ്ചുറിയാണിത്. പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോൺ ഹെറ്റ്മയെർ 13 റൺസെടുത്തു.

The post ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

2 minutes ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

20 minutes ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

48 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

51 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

1 hour ago

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

1 hour ago