പ്ലേ ഓഫ് ബർത്തിനായുള്ള ജീവൻമരണ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് തോൽവി. ഡൽഹി ക്യാപ്പിറ്റൽസിനോട് 19 റൺസിനാണ് ലഖ്നൗ തോറ്റത്. ലഖ്നൗവിന്റെ പരാജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ സാധിച്ചുള്ളൂ.
നിർണായക മത്സരത്തിൽ മുൻനിര പരാജയമായപ്പോൾ നിക്കോളാസ് പുരന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച് ആവേശമുയർത്തിയ അർഷാദ് ഖാന്റെയും പ്രകടനങ്ങളാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 27 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത പുരനാണ് ടീമിന്റെ ടോപ് സ്കോറർ. കൈവിട്ട മത്സരത്തെ ആവേശത്തിലാക്കി 33 പന്തുകൾ നേരിട്ട് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 58 റൺസോടെ പുറത്താകാതെ നിന്ന അർഷാദ് ഖാനും പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ജയത്തോടെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹി 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഒരു മത്സരം ബാക്കിയുള്ള ലഖ്നൗ 12 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ഇനി പ്ലേ ഓഫിലെത്തുക എന്നത് വിദൂര സാധ്യത മാത്രമാണ്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിരുന്നു. വമ്പനടിക്കാരൻ ജെയ്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ നഷ്ടമായെങ്കിലും അഭിഷേക് പോറെൽ, ഷായ് ഹോപ്പ്, ക്യാപ്റ്റൻ ഋഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബ്സ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…