Categories: SPORTSTOP NEWS

ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ ഗുജറാത്തിനോട് പൊരുതിവീണു പഞ്ചാബ് കിങ്‌സ്. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിം​ഗ്സാണ് ​ഗുജറാത്തിന് കരുത്തായത്.

18 പന്തിൽ 36 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 29 പന്തിൽ 35 റൺസെടുത്ത ​ഗില്ലും 34 പന്തിൽ 31 റൺസെടുത്ത സായ് സുദർശനുമാണ് മറ്റു ടോപ് സ്കോറർമാർ. കണിശതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരാണ് ജയം വൈകിച്ചത്. നാലാം ഓവറിൽ 13 റൺസെടുത്ത സാഹയെ വീഴ്‌ത്തി അർഷദീപാണ് ​ആദ്യം ഗുജറാത്തിനെ വിറപ്പിച്ചത്.

എന്നാൽ ​ഗില്ലും സുദർശനും കരുതലോടെ ഇന്നിം​​ഗ് മുന്നോട്ട് നയിച്ചു. ഇതിനിടെ ​ഗില്ലിനെ ലിവിം​ഗിസ്റ്റൺ മടക്കി. പിന്നാലെ എത്തിയ മില്ലറെയും(4) സ്പിന്നർ വീഴ്‌ത്തിയതോടെ ​ഗുജറാത്ത് പരുങ്ങി. 14-ാം ഓവറിൽ സായ് സുദർശനും വീണതോടെ ​ഗുജറാത്ത് ഒരു അട്ടിമറി മണത്തു. തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഒമർസായിയും(13) കുടാരം കയറിയതോടെ തകർന്ന ​ഗുജറാത്തിനെ തെവാട്ടിയ(36) ഷാരൂഖ് (8) സഖ്യമാണ് കരകയറ്റിയത്.

ഷാരൂഖും റാഷിദ്(3) ഖാനും വീണെങ്കിലും തെവാട്ടിയ ​ഗുജറാത്തിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. നേരത്തെ നാലു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.

ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലിവിം​ഗ്സറ്റണ് രണ്ടും അർഷദീപിനും ക്യാപ്റ്റൻ സാം കറനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. എട്ടു മത്സരത്തിൽ നാലാം വിജയത്തോടെ ​ഗുജറാത്ത് ആറാം സ്ഥാനത്തും ഇതേ മത്സരത്തിൽ രണ്ടു വിജയവുമായി പഞ്ചാബ് 9-ാം സ്ഥാനത്തുമാണ്.

The post ഐപിഎൽ 2024; പൊരുതിവീണു പഞ്ചാബ് കിങ്‌സ് appeared first on News Bengaluru.

Savre Digital

Recent Posts

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…

5 minutes ago

വിബിഎച്ച്‌സി വൈഭവ ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ

ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…

21 minutes ago

ലോകത്തിലേറ്റവും ‘സഹാനുഭൂതിയുള്ള’ ന്യായാധിപൻ; പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിംഗ്ടൺ: പ്രശസ്ത ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…

49 minutes ago

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…

1 hour ago

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ

തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്ക‌ർ. രാഹുല്‍ തന്നോട് സാമൂഹിക…

1 hour ago

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിന്റെ പേര്; ബിൽ കർണാടക നിയമസഭ പാസാക്കി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…

2 hours ago