Categories: SPORTSTOP NEWS

ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24 പന്തില്‍ 38) എന്നിവരുടെ ഇന്നിങ്സാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്.

മുംബൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെംഗളൂരുവിന്റെ അഞ്ചാം തോല്‍വിയും. രോഹിതും-ഇഷാനും സ്വപ്നതുല്യമായ തുടക്കമായിരുന്നു മുംബൈയ്ക്ക് സമ്മാനിച്ചത്. റീസെ ടോപ്ലി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങി പന്തെറിഞ്ഞവരെല്ലാം പലകുറി ബൗണ്ടറി ലൈന്‍ കടന്നു. പവർപ്ലെയ്ക്കുള്ളില്‍ തന്നെ 23 പന്തുകളില്‍ നിന്ന് ഇഷാന്‍ അർധ സെഞ്ചുറിയും കുറിച്ചു. 72 റണ്‍സായിരുന്നു ആദ്യ ഓവറുകളില്‍ മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. രോഹിതിന്റെ സംഭാവന 15 റണ്‍സ് മാത്രമായിരുന്നു.

പവർപ്ലെയ്ക്ക് ശേഷവും 8.3 ഓവറില്‍ മുംബൈയുടെ സ്കോർ മൂന്നക്കം തൊട്ടു. തൊട്ടുപിന്നാലെ തന്നെ ആകാശ് ദീപിന് വിക്കറ്റ് സമ്മാനിച്ച് ഇഷാന്‍ കളം വിട്ടു. 34 പന്തില്‍ 69 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. ഇഷാന്‍ അവാസാനിപ്പിച്ചിടത്ത് നിന്ന് സൂര്യകുമാറും രോഹിതും തുടർന്നു. ആകാശ് ദീപെറിഞ്ഞ 11-ാംഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 26 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്.

24 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 38 റണ്‍സെടുത്ത് രോഹിത് മടങ്ങിയെങ്കിലും റണ്ണൊഴുക്ക് തുടർന്നു. ടോപ്ലിയുടെ 13-ാം ഓവറില്‍ 18 റണ്‍സും നേടി സൂര്യ അർധ ശതകം തികച്ചു. 17 പന്തിലായിരുന്നു നേട്ടം. വൈകാതെ സൂര്യയുടെ ഇന്നിങ്സ് വൈശാഖിന്റെ പന്തില്‍ ലോംറോറിന്റെ കൈകളിലവസാനിച്ചു. അഞ്ച് ഫോറും നാല് സിക്സുമാണ് ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. പിന്നീട് ഹാർദിക്ക് പാണ്ഡ്യയും (ആറ് പന്തില്‍ 21), തിലക് വർമയും (16) അനായാസം മുംബൈയെ വിജയത്തിലെത്തിച്ചു.

The post ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…

47 minutes ago

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

1 hour ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

2 hours ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

2 hours ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

3 hours ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

4 hours ago