ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അനായാസ വിജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ഗുജറാത്തിനെ വെറും 89 റൺസിന് എറിഞ്ഞിട്ട ഡൽഹി, 8.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്. ഇതോടെ ആറു പോയന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി.
ജെയ്ക് ഫ്രേസർ മക്ഗ്രുക് (10 പന്തിൽ 20), ഷായ് ഹോപ്പ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16), അഭിഷേപ് പോറൽ (ഏഴു പന്തിൽ 15) എന്നിവരാണ് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റൺസെടുത്ത് പുറത്തായി.
ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്വന്തം മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് കൂടാരം കയറി. ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ചെറിയ സ്കോറാണിത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും ചെറിയ സ്കോറും.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. ഖലീൽ അഹമ്മദും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ടാമനായി ബാറ്റിങ്ങിനെത്തി 24 പന്തിൽ നിന്ന് 31 റൺസെടുത്ത റാഷിദ് ഖാന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. വൃദ്ധിമാൻ സാഹ (2), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8) എന്നിവരും ഗുജറാത്തിനു വേണ്ടി പൊരുതി.
The post ഐപിഎൽ 2024; സീസണിൽ ഗുജറാത്തിനെതിരേ മൂന്നാം വിജയവുമായി ഡൽഹി appeared first on News Bengaluru.
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…