ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അനായാസ വിജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ഗുജറാത്തിനെ വെറും 89 റൺസിന് എറിഞ്ഞിട്ട ഡൽഹി, 8.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്. ഇതോടെ ആറു പോയന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി.
ജെയ്ക് ഫ്രേസർ മക്ഗ്രുക് (10 പന്തിൽ 20), ഷായ് ഹോപ്പ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16), അഭിഷേപ് പോറൽ (ഏഴു പന്തിൽ 15) എന്നിവരാണ് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റൺസെടുത്ത് പുറത്തായി.
ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്വന്തം മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് കൂടാരം കയറി. ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ചെറിയ സ്കോറാണിത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും ചെറിയ സ്കോറും.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. ഖലീൽ അഹമ്മദും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ടാമനായി ബാറ്റിങ്ങിനെത്തി 24 പന്തിൽ നിന്ന് 31 റൺസെടുത്ത റാഷിദ് ഖാന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. വൃദ്ധിമാൻ സാഹ (2), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8) എന്നിവരും ഗുജറാത്തിനു വേണ്ടി പൊരുതി.
The post ഐപിഎൽ 2024; സീസണിൽ ഗുജറാത്തിനെതിരേ മൂന്നാം വിജയവുമായി ഡൽഹി appeared first on News Bengaluru.
തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…
ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…
തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട്…
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…
ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…