സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുമ്പിൽ 30 റണ്‍സകലെ ബാറ്റുവെച്ച് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു ടി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണ്.
ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ കൈവിട്ട ആര്‍സിബിക്കായി ദിനേഷ് കാര്‍ത്തിക്ക് ബാറ്റിങ് വിരുന്നൊരുക്കി. 35 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 83 റണ്‍സുമായി 19-ാം ഓവറിലാണ് പുറത്തായത്. നാല് ഫോറും ഏഴ് സിക്‌സും താരം പറത്തി. കാര്‍ത്തിക്കിനെ കൂടാതെ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മാത്രമാണ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ഒന്ന് പൊരുതി നോക്കുകയെങ്കിലും ചെയ്തത്.
സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം കേട്ടിരുന്ന കോഹ്ലി ഇത്തവണ വെറും 20 പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്.
പിന്നാലെ വില്‍ ജാക്ക്‌സ് (7), രജത് പാട്ടിദാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ തുടരെ മടങ്ങിയതോടെ ആര്‍സിബി പതറി. ഡുപ്ലെസി മാത്രമാണ് ഈ സമയം പൊരുതിയത്. 28 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറുമടക്കം 62 റണ്‍സെടുത്ത ഡുപ്ലെസിയെ 10-ാം ഓവറില്‍ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആ പോരാട്ടം അവസാനിപ്പിച്ചു.
ഏഴു മത്സരങ്ങളില്‍ ആര്‍സിബിയുടെ ആറാം തോല്‍വിയാണിത്. ഒരു ജയം മാത്രമുള്ള അവര്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാലാം ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.
The post ഐപിഎൽ 2024; ഹൈദരാബാദിനു മുമ്പിൽ പൊരുതിവീണു ആർസിബി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…