അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടി-20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര ടി-20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. രോഹിത് ശർമയാണ് ടീമിന്റെ ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. പാകിസ്താൻ താരം ബാബർ അസമും ടീമിലുണ്ട്. വിൻഡീസ് താരം നിക്കോളാസ് പൂരനാണ് വിക്കറ്റ് കീപ്പർ.
രോഹിത് ശർമ (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്.
ജൂണിൽ നടന്ന ടി-20 ലോകകപ്പിന്റെ ഫൈനലിൽ മാച്ചിൽ വിന്നിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും വിരാട് കോഹ്ലിക്ക് ഐസിസി ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ലോക കിരീടം ഉയർത്തിയതിനുപിന്നാലെ രോഹിത് ശർമയും വിരാട് കോഹ്ലിയും ടി-20 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
TAGS: SPORTS | CRICKET
SUMMARY: ICC announces t-20-team of the year
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ വോട്ടര്‍ പട്ടികയിൽ…
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ…