പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റും നേടി കളി ജയിക്കുകയായിരുന്നു. 16-21, 21-11, 21-12 സ്‌കോറിനാണ് പ്രണോയിയുടെ ജയം.
ലോകറാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തുള്ള താരമാണ് പ്രണോയ്. ഇദ്ദേഹത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരമാണിത്. പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ആണ് പ്രണോയിയുടെ എതിരാളി. ഇന്തൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ കടന്നത്. 21-18, 21-12 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ ജയം. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധുവും, പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്-രങ്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.
TAGS: OLYMPICS | HS PRANOY
SUMMARY: Paris Olympics day 5 highlights: PV Sindhu, Lakshya Sen and HS Prannoy made the pre-quarterfinals
വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…
കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…
കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…
കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ…