Categories: KARNATAKATOP NEWS

മഴ; ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് രാത്രിയോടെയാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും പ്രൈമറി, ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണ്.

വ്യാഴാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾക്കും പിയുസികൾക്കും ബുധനാഴ്ചയും അവധി നൽകിയിരുന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

TAGS: RAIN | HOLIDAY
SUMMARY: Holiday declared for schools and PUCs in Dakshina Kannada for Aug 1

Savre Digital

Recent Posts

പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ…

18 minutes ago

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്ത‌ർക്ക്…

1 hour ago

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…

2 hours ago

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…

2 hours ago

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…

3 hours ago

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…

3 hours ago