Categories: SPORTSTOP NEWS

ഒളിമ്പിക്സ്; വെള്ളിത്തിളക്കത്തോടെ നീരജ്, റെക്കോർഡ് നേട്ടവുമായി പാക് താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വർണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.

ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അർഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വർണവും സ്വന്തമാക്കി. 2008-ൽ ബെയ്ജിങ്ങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡ്സൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അർഷാദ് നദീം മറികടന്നത്. 88.54 മീറ്റർ ജാവലിൻ പായിച്ച ഗ്രെനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് വെങ്കലം.

നീരജ് എറിഞ്ഞ ആറ് ത്രോയില്‍ അഞ്ചും ഫൗളായി. രണ്ടാമത്ത ത്രോ മാത്രമാണ് പരിഗണിച്ചത്. ചില ത്രോയില്‍ നീരജ് മനപൂര്‍വം ഫൗള്‍ വരുത്തുകയായിരുന്നു. ത്രോ മികച്ചതല്ലെന്ന് ബോധ്യമാവുന്ന മാത്രയില്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണിത്. പാരിസില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലാണിത്. നാല് വെങ്കല മെഡലുകളാണ് ഇതുവരെ ലഭിച്ചിരുന്നത്.

പാരീസില്‍ 84 മീറ്റര്‍ ദൂരമെന്ന യോഗ്യത കടമ്പ ആദ്യ ശ്രമത്തില്‍ തന്നെ മറികടന്നാണ് നീരജ് ചോപ്ര ഫൈനലില്‍ പ്രവേശിച്ചത്. 89.34 മീറ്റര്‍ ദൂരമെന്ന ഗംഭീര പ്രകടനമാണ് യോഗ്യതാ റൗണ്ടില്‍ നീരജ് നടത്തിയത്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് ചോപ്രയായിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ മികച്ച രണ്ടാമത്തെ ത്രോയായി ഇത് മാറി. 2022ല്‍ സ്റ്റാക്ക്‌ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയിരുന്നു.

TAGS: OLYMPIC | JAVELIN THROW
SUMMARY: United by Javelin! Pakistan’s Arshad Nadeem and India’s Neeraj Chopra on Top of the World at 2024 Paris Olympics

Savre Digital

Recent Posts

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

23 minutes ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

60 minutes ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

2 hours ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

3 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

3 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

3 hours ago