ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ ഇരുചക്രവാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് സമീപത്തെ ഓടയിൽ വീണതെന്ന് പോലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ ഹേമന്ത് സഞ്ചരിച്ച ഇരുചക്രവാഹനവും ചെരുപ്പും കണ്ടതോടെ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂരു റോഡിലെ ജ്ഞാനഭാരതി യൂണിവേഴ്സിറ്റി ഗേറ്റ് മുതൽ കെംഗേരി വരെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വൃഷഭവതി കനാലിൽ നിന്നാണ് ഹേമന്തിന്റെ മൃതദേഹം കണ്ടെടുത്തത്.
റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മേൽപ്പാലങ്ങളിലെ സംരക്ഷണ ഭിത്തികളുടെ ഉയരം വർധിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.
TAGS: BENGALURU UPDATES | DELIVERY AGENT
SUMMARY: Missing delivery agent’s body found in Vrushabhavathi canal
കൊച്ചി: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍…
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ്…
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. പരാതിയുമായി 2 കുടുംബങ്ങളാണ് രംഗത്തുവന്നത്.…
മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുൻ ജനറല്‍ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ…
കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ്…
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക്…