Categories: NATIONALTOP NEWS

ഓടിക്കൊണ്ടിരുന്ന ട്രെയിൻ രണ്ടായി വേര്‍പെട്ടു; ഒഴിവായത് വൻ ദുരന്തം

ഉത്തർപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകള്‍ വേർപെട്ടു. ചന്ദൗലിയില്‍ നന്ദൻ കാനൻ എക്സ്‌പ്രസിലായിരുന്നു അപകടം സംഭവിച്ചത്. കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപെട്ടത് എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകള്‍ വേർപെട്ടത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ട്രെയിനിന്റെ എസ്4, എസ്5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിങ്ങാണ് വേർപെട്ടത്.

പുരിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു പോകുകയായിരുന്ന ട്രെയിൻ മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുരുന്നത്. വേർപെട്ട കോച്ചുകളില്‍നിന്നു യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റിയ ശേഷം ബോഗികള്‍ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ എത്തിച്ചു. നാലു മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്.

TAGS : LATEST NEWS
SUMMARY : A train running in Uttar Pradesh splits into two

Savre Digital

Recent Posts

വയറ്റില്‍ തോട്ട കെട്ടിവെച്ച്‌ പൊട്ടിച്ച്‌ 60കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച്‌ പൊട്ടിച്ച്‌ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…

4 minutes ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…

36 minutes ago

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…

38 minutes ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

1 hour ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

2 hours ago

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

2 hours ago