ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരു മരണം. വ്യാഴാഴ്ച ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലുള്ള ബസ് ഷെൽട്ടറിന് സമീപം വൈകുന്നേരം 7.30ഓടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഇട്ടമാട് സ്വദേശി മഹേഷ് (43) ആണ് മരിച്ചത്.
മരം പൊട്ടിവീണതോടെ മഹേഷ് ഓടിച്ചിരുന്ന ഓട്ടോ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ബിബിഎംപി ജീവനക്കാരും നാട്ടുകാരും ചേർന്ന് മഹേഷിനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ബനശങ്കരി പോലീസ് കേസെടുത്തു.
ബിബിഎംപി ഉദ്യോഗസ്ഥർ പിന്നീട് സ്ഥലത്തെത്തി മരവും, തകർന്ന ഓട്ടോയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്തു. നഗരത്തിൽ വ്യാഴാഴ്ച ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ പെയ്തിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 17 നോട്ട് വരെയാണ് രേഖപ്പെടുത്തിയത്. മെയ് 3 വരെ ബെംഗളൂരുവിൽ അതിശക്തമായല്ലേ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിട്ടുണ്ട്.
TAGS: BENGALURU | RAIN | DEATH
SUMMARY: Driver killed after tree falls on autorickshaw during rain in Bengaluru
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…