ന്യഡൽഹി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന മുന്നൂറോളം വിദ്യാർഥികൾ ഡൽഹിയിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര -സംസ്ഥാന യൂനിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായാണ് കേരള ഹൗസിലും സുർജിത് ഭവനിലുമായാണ് വിദ്യാർഥികൾ കഴിയുന്നത് വിദ്യാർഥികൾ എത്തിയത്. ഇതിൽ 75 പേർ കേരള ഹൗസിലാണ് എത്തിയത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചയുമായി നാട്ടിലേക്ക് തിരിക്കും. ജമ്മുവിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് മാത്രം 120 മലയാളി വിദ്യാർഥികൾ ഇന്നലെ രാത്രി ഡൽഹിയിലെത്തി. ഇവരെയെല്ലാം പ്രവേശിപ്പിക്കാനുള്ള സൗകര്യം കേരള ഹൗസിലിൽ ഇല്ലാത്തതിനാൽ എംപിമാരുടെ വീടുകൾ, ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ഹോസ്റ്റലുകൾ എന്നിവിടങ്ങളാണ് അഭയമായത്.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
<BR>
TAGS : OPERATION SINDOOR | MALAYALI STUDENTS
SUMMARY : Operation Sindoor: Around 300 students reached Kerala House in Delhi
ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…
ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ…
കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഇന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…
തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…