മത്സരത്തിൽ നേടുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രത്യേക ജഴ്സി അണിഞ്ഞാവും റോയൽസ് കളത്തിലിറങ്ങുക.
രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണത്തോട് ഐക്യപ്പെട്ടാണ് ടീമിൻ്റെ പിങ്ക് പ്രോമിസ് ക്യാമ്പയിൻ. റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ കീഴിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. രാജസ്ഥാനിലെ സ്ത്രീകളുടെ പേര് പ്രിൻ്റ് ചെയ്ത ജഴ്സികളാവും മത്സരത്തിൽ ധരിക്കുക. പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നൽകും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നൽകും.
ഐപിഎല്ലിൽ ഇതുവരെ പരാജയമറിയാത്ത രണ്ട് ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. മൂന്ന് മത്സരങ്ങളിൽ ആറ് പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച് ആറ് പോയിൻ്റ് തന്നെയുള്ള കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാമത്. മികച്ച നെറ്റ് റൺ റേറ്റാണ് കൊൽക്കത്തയെ പട്ടികയിൽ ഒന്നാമതാക്കിയത്.
The post ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; വാഗ്ദാനവുമായി രാജസ്ഥാൻ ടീം appeared first on News Bengaluru.
Powered by WPeMatico
പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…