ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ഛണ്ഡിഗഢ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് കങ്കണയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
ഇന്ന് ഉച്ച കഴിഞ്ഞ് ഡല്‍ഹി യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ താരത്തെ സിഐഎസ്എഫ് വനിത സുരക്ഷ ഉദ്യോഗസ്ഥയായ കുല്‍വീന്ദര്‍ കൗര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. സുരക്ഷ പരിശോധനയ്ക്കായി കങ്കണയുടെ ഫോണ്‍ ട്രേയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിയുക്ത ബിജെപി എംപി തയ്യാറായില്ല.
തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥയെ പിടിച്ച് തള്ളുകയും ചെയ്തതോടെയാണ് കുല്‍വീന്ദര്‍ കൗര്‍ കങ്കണയെ തല്ലിയതെന്നാണ് വിവരം. അതേസമയം കര്‍ഷക സമരത്തെയും കര്‍ഷകരെയും അപമാനിച്ചതിനാണ് താന്‍ മര്‍ദ്ദിച്ചതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ പറഞ്ഞതായാണ് കങ്കണയുടെ ആരോപണം. സംഭവത്തിനു പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു.
കങ്കണയുടെ പരാതിയെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു.
<br>
TAGS : KANGANA RANAUT, LATEST NEWS
KEYWORDS : Kangana Ranaut beaten up by CISF officer; Incident at Chandigarh Airport
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…