ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹാസൻ ആളൂർ താലൂക്കിലെ അടിബൈലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ പുട്ടയ്യയാണ് (78) മരിച്ചത്. ബുധനാഴ്ച രാവിലെ മറ്റ് തൊഴിലാളികൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികൾക്കടിയിൽ നിന്നാണ് പുട്ടയ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തിലാണ് പുട്ടയ്യ മരിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജോലിക്ക് പോയ പുട്ടയ്യ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതായപ്പോൾ, കുടുംബാംഗങ്ങൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് എസ്റ്റേറ്റിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ഹാസൻ കോൺഗ്രസ് ലോക്‌സഭാംഗം ശ്രേയസ് എം പട്ടേലും സകലേഷ്പുർ ബിജെപി എംഎൽഎ സിമന്റ് മഞ്ജുവും (മഞ്ജുനാഥ്) മരിച്ചയാളുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്കും കൈമാറി.
TAGS: KARNATAKA | DEATH
SUMMARY: Tusker crushes 78-year-old man to death in Hassan village
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…