ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ ഗഡുക്കൾ (ഇഎംഐ) കഴിഞ്ഞ ഒരു മാസമായി ഇവർ അടച്ചിരുന്നില്ല.
ഇതേതുടർന്ന് കഴിഞ്ഞ ദിവസം രണ്ട് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ ഏജന്റുമാർ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദമ്മയുടെ വീട്ടിലെത്തിയതായി ഇവരെ അസഭ്യം പറഞ്ഞു. തുക ക്രമീകരിക്കാമെന്നും വായ്പ തിരിച്ചടയ്ക്കാമെന്നും പറഞ്ഞെങ്കിലും, ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചു. സമീപത്തുള്ള മറ്റ് വീട്ടുകാർക്ക് മുമ്പിൽ വെച്ചും ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യശോദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോൺ ഏജന്റുമാർക്കെതിരെ യശോദയുടെ മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Woman ends life due to harassment and threatening by loan recovery agents near Bengaluru
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…