Categories: NATIONALTOP NEWS

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

ഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന ഗ്രാന്‍റിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചതോടെ ഈ മരുന്നുകളുടെ വില കുറയും. മെഡിക്കല്‍ ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ ജിഎസ്ടി കുറയ്ക്കണമെന്ന് ശിപാർശ മന്ത്രിതല സമിതിക്ക് വിട്ടു.

നവംബറില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈകാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതേസമയം കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തി. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു.

ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.

TAGS : CANCER | NIRMALA SITHARAMAN
SUMMARY : Cancer drugs will be cheaper; The GST Council took an important decision

Savre Digital

Recent Posts

വോട്ടർപട്ടികയിലെ ക്രമക്കേട്; പ്രതിപക്ഷ മാർച്ചിൽ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: വോട്ട്‌ കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…

3 minutes ago

വോട്ടര്‍പട്ടിക ക്രമക്കേടില്‍ പാർട്ടിയെ വെട്ടിലാക്കിയ പരാമർശം: കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…

17 minutes ago

പ്രിയങ്ക ഗാന്ധിയെ കാണാനില്ല; ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…

48 minutes ago

ഓടികൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച്‌ വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…

2 hours ago

പുതിയ ആദായ നികുതി ബില്‍ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…

2 hours ago

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…

3 hours ago