ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു.
തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥൻ രാജീവ് ഗൗബയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. നിലവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് അദ്ദേഹം.
ഓഗസ്റ്റ് 30 മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. കാബിനറ്റിന്റെ നിയമനകാര്യ സമിതിയും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നതുവരെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി അദ്ദേഹം കാബിനറ്റ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കും. ഇതിനും പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്
1987ൽ സിവിൽ സർവീസ് രണ്ടാം റാങ്കോടെ പാസായ സോമനാഥൻ തന്റെ ബാച്ചിലെ ഏറ്റവും മികച്ച ഐഎഎസ് പ്രൊബേഷണറിനുള്ള സ്വർണ്ണ മെഡൽ നേടിയാണ് കേഡറിൽ പ്രവേശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ ജോയിൻ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ മുൻ ഡയറക്ടറായിരുന്നു.
TAGS: NATIONAL | CABINET SECRETARY
SUMMARY: Senior IAS Officer T V Somanathan Appointed Cabinet Secretary
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…