വീട്ടിലേക്ക് വന്ന പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ കാമുകൻ അയച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം.
വീട്ടിലെത്തിയ പാഴ്സല്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ 12കാരി മകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വച്ച് മരിച്ചു.
31-കാരനായ പ്രതി ജയന്തിഭായിയെ അന്വേഷണ സംഘം സാഹസികമായി അറസ്റ്റ് ചെയ്തു. പ്രണയിനി ആയിരുന്നവള്‍ സ്വസ്ഥമായി ജീവിക്കുന്നതില്‍ വൈരാഗ്യം ആണ് യുവാവിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. ഓട്ടോറിക്ഷയിലാണ് പാഴ്സല്‍ വീട്ടിലെത്തിയത്.
ഇത് കുടുംബത്തിന് കൈമാറിയ ഓട്ടോ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. ഡ്രൈവർ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് പ്രതിയിലേക്കെത്തിയത്. ടേപ് റെക്കോർഡറുടെ രൂപത്തിലുള്ള വസ്തുവാണ് പാഴ്സലായി വീട്ടിലെത്തിയത്. ഇത് പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കവെയായിരുന്നു പൊട്ടിത്തെറി.
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…