ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഞായറാഴ്ചയുണ്ടായ കാര്‍ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കുമുണ്ട്. സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ ഡല്‍ഹി എക്സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം അപകടത്തിനിടയാക്കിയ വാഹനത്തെ കണ്ടെത്താനായിട്ടില്ല.
മനീഷ് ശര്‍മ, ഭാര്യ അനിത, സതീഷ് ശര്‍മ, ഭാര്യ പൂനം, കൈലാഷ് ശര്‍മ, ഭാര്യ സന്തോഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മനന്‍ ദീപാലി എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ യുഎസിന്റെ നടപടിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…
തൃശൂര്‍: മേയര്‍ സ്ഥാനം നല്കാന് ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…
ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…