Categories: NATIONALTOP NEWS

കുംഭമേളയ്ക്കിടെ തിക്കും തിരക്കും; മരിച്ചവരുടെ എണ്ണം 30 ആയി, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

പ്രയാഗ്‌രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

കുംഭമേളയുമായി ബന്ധപ്പെട്ട മൗനി അമാവാസി ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഈ സമയത്ത് വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി .അപകടത്തെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.ദുരന്തത്തില്‍ മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്. ബെളഗാവിയില്‍ നിന്നുള്ള അമ്മയും മകളും ഉള്‍പ്പെടുന്ന തീര്‍ഥാടകരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഒരു ഐ എ എസ് ഓഫീസറെയും ഒരു ഐ പി എസ് ഓഫീസറെയും അപകടമുണ്ടായ പ്രയാഗ് രാജിലേക്കയച്ചു. മൃതദേഹങ്ങള്‍ വാരണാസിയില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സില്‍ ബെളഗാവിയിലേക്കു കൊണ്ടുവരും.

അതേസമയം അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജസ്റ്റിസ് ഹര്‍ഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക.

<BR>
TAGS : MAHA KUMBHMELA | STAMPEDE
SUMMARY : Crowded during Kumbh Mela; The death toll has reached 30

Savre Digital

Recent Posts

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

11 minutes ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

40 minutes ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

2 hours ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

2 hours ago

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

2 hours ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

3 hours ago