മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. 27കാരനായ ദിനേശാണ് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുപേരെ കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരെ കോടാലി കൊണ്ടാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലെ മറ്റൊരു സ്ത്രീയാണ് കോടാലിയുമായി നില്‍ക്കുന്ന യുവാവിനെ കാണുന്നത്. തുടര്‍ന്ന് ഇവര്‍ ദിനേശനില്‍ നിന്നും കോടാലി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നും ശബ്ദം കേട്ട് മറ്റുബന്ധുക്കളും ഓടിയെത്തി. എന്നാല്‍ ഇവരെയെല്ലാം ആക്രമിച്ച ശേഷം ദിനേശന്‍ വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിലല്‍ കണ്ടെത്തിയത്.
ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന യുവാവിന് വിവാഹശേഷം മാനസിക പ്രശ്‌നങ്ങള്‍ വീണ്ടും ആരംഭിച്ചിരുന്നെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…