കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ കാര്യത്തിൽ പിഴയിട്ടത്. 24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തിൽ 58 റൺസിന്റെ തോൽവിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു. നേരത്തെ ചെന്നൈക്ക് എതിരെയുള്ള മത്സരത്തിൽ ടീമിന്റെ താൽകാലിക ക്യാപ്റ്റനായ റിയാൻ പരാഗിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചിരുന്നു.
പരാഗിന് 12 ലക്ഷമായിരുന്നു പിഴ. ഇംപാക്‌ട് പ്ലെയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴയുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച വ്യക്തമാക്കിയിട്ടുള്ളത്. 218 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്താവുകയായിരുന്നു. തന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് മത്സരം തങ്ങൾ തോറ്റതെന്ന് സഞ്ജു മത്സര ശേഷം പ്രതികരിച്ചിരുന്നു. ഇതാണ് ടീമിന് കൂടുതൽ വിനയായത്.
TAGS: SPORTS | IPL
SUMMARY: Sanju samson gets fine for low run rate in ipl
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…