ഭോപ്പാൽ: കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഝലാവറിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് കുഴൽ കിണറിൽ വീണ കുട്ടിയെ എൻഡിആർഎഫ് – എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴൽ കിണറിൽ വീണത്.
രണ്ടുദിവസം മുമ്പ് കുഴിച്ച കുഴൽക്കിണർ വെള്ളം കാണാത്തതിനെ തുടർന്ന് മൂടാൻ തുടങ്ങിയിരുന്നു. എന്നാൽ കുഴൽ കിണറിന്റെ പകുതിയോളം ഭാഗം മൂടിയത് കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു പോകാതെ രക്ഷിച്ചു. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
TAGS: NATIONAL
SUMMARY: Five year old boy rescued from Borewell pit
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…
കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…
മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…
കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…
പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…
ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…